മലമേൽ ഫെസ്റ്റ് സാംസ്കാരിക സദസ് നടത്തി
1491620
Wednesday, January 1, 2025 6:14 AM IST
അഞ്ചൽ: മലമേൽ ഫെസ്റ്റിന്റെ ഭാഗമായി സാംസ്കാരിക സദസ് സംഘടിപ്പിച്ചു. മുൻ മന്ത്രി കെ.രാജു സാംസ്കാരിക സദസ് ഉദ്ഘടനം ചെയ്തു. ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി ചെയർമാൻ ടി.കെ. വിനോദൻ അധ്യക്ഷത വഹിച്ചു.
ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി .ഉണ്ണികൃഷ്ണൻ, പ്രകൃതിസംരക്ഷണ വേദി സംസ്ഥന കോ ഓർഡിനേറ്റർ വി .സുരേഷ് മഞ്ഞപ്പാറ , ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ദേവകി, കൊല്ലം എസ്.എൻ കോളജ് മലയാള വിഭാഗം മേധാവി ഡോ. നിത്യ പി.വിശ്വം,
മാധ്യമ പ്രവർത്തകൻ എൻ.കെ .ബാലചന്ദ്രൻ ,ഫെസ്റ്റ് ചെയർമാൻ എം.സജാദ്, സെക്രട്ടറി യു.വി വിഷ്ണു എന്നിവർ പ്രസംഗിച്ചു.