ബൈക്കിന് കുറുകെ നായ ചാടി; വിദ്യാര്‍ഥിക്ക് പരിക്കേറ്റു
1491898
Thursday, January 2, 2025 6:34 AM IST
ചവറ: വിദ്യാര്‍ഥി സഞ്ചരിച്ച ബൈക്കിന് കുറുകെ നായ ചാടി വിദ്യാര്‍ഥിക്ക് പരിക്കേറ്റു.പന്മന നെറ്റിയാട് അബീന ഭവനത്തില്‍ അഭിമന്യുവിനാണ് (20)വീണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
സുഹൃത്തിനൊപ്പം പോകുന്നതിനിടയില്‍ ആക്കല്‍ ഭാഗത്ത് വച്ച് നായ കുറുകെ ചാടുകയും നായയുടെ ശരീരത്തില്‍ ബൈക്ക് തട്ടിയതിനെ തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം വിട്ട് അഭിമന്യു റോഡില്‍ വീണാണ് പരിക്കറ്റത്. കൈക്ക് ഒടിവും കാലിനും മൂക്കിനും പരിക്കുണ്ട്.