മോഷണശ്രമം: പ്രതി പിടിയിൽ
1491897
Thursday, January 2, 2025 6:34 AM IST
കൊല്ലം: മോഷണശ്രമം നടത്തിയ പ്രതി പോലീസ് പിടിയിലായി. മയ്യനാട് താന്നി സാഗരതീരം സുനാമി ഫ്ളാറ്റിൽ ജോസ് (34) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
താന്നി സാഗരതീരം ഫ്ളാറ്റ് സമുച്ചയത്തിലെ ഫ്ളാറ്റിലാണ് പ്രതി മോഷണ ശ്രമം നടത്തിയത്. മോഷണം നടത്താൻ ശ്രമിച്ച ജോസിനെ വീട്ടുകാർ തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയപ്പോൾ ശ്രമം ഉപേക്ഷിച്ച് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
വീട്ടുകാരുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ഇരവിപുരം പോലീസ് ഇയാളെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇരവിപുരം സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്ഐ ജയേഷ്, സിപിഒ മാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.