താലൂക്ക്തല അദാലത്ത് നാളെ
1491054
Monday, December 30, 2024 6:29 AM IST
കൊല്ലം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്ത് നാളെ തുടങ്ങും.
കൊല്ലം താലൂക്കിലെ അദാലത്ത് രാവിലെ 10 മുതല്‍ സി. കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടക്കും. ആറു താലൂക്കുകളിലായി 2234 അപേക്ഷകളാണ് ലഭിച്ചത്. കൊല്ലം താലൂക്ക്- 796, കുന്നത്തൂര്‍ - 187, കൊട്ടാരക്കര - 532, പത്തനാപുരം - 153, കരുനാഗപ്പള്ളി - 300, പുനലൂര്‍ - 266 എന്നിങ്ങനെയാണ് ലഭിച്ച പരാതികളുടെ എണ്ണം.
ജനുവരി 10 വരെയാണ് അദാലത്ത്. ജനുവരി മൂന്നിന് കുന്നത്തൂര്‍ താലൂക്ക് -ശാസ്താംകോട്ട കെ.എസ്എം ഡിബി കോളജ്, നാലിന് കൊട്ടാരക്കര താലൂക്ക് -മിനി സിവില്‍ സ്റ്റേഷന് കോമ്പൗണ്ട്, ആറിന് പത്തനാപുരം താലൂക്ക്- സാഫല്യം ഓഡിറ്റോയം, ഏഴിന് കരുനാഗപ്പള്ളി താലൂക്ക്- ലോര്‍ഡ്സ് പബ്ലിക് സ്കൂള്‍, 10 ന് പുനലൂര്‍ താലൂക്ക്- കെ. കൃഷ്ണപിള്ള കള്‍ച്ചറല്‍ ഹാള്‍ ചെമ്മണൂര്‍ എന്നീ വേദികളിലാണ് അദാലത്ത് നടക്കുക.
ജില്ലയിലെ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.