അടൂര്‍ സെന്‍ട്രല്‍ ചര്‍ച്ചിന് ഒന്നാം സ്ഥാനം
1491052
Monday, December 30, 2024 6:29 AM IST
പത്തനാപുരം: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ഗാന്ധിഭവന് സംഘടിപ്പിച്ച കാരള്‍ഗാന മത്സരത്തില്‍ അടൂര്‍ സെന്‍ട്രല്‍ ചര്‍ച്ച് 'വോയിസ് ഓഫ് സാല്‍വേഷന്‍' ടീം ഒന്നാം സ്ഥാനം നേടി.
പത്തനാപുരം ദി സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് 'സോംഗ് സ്റ്റേഴ്സ് ബ്രിഗേഡ്' ടീം രണ്ടാം സ്ഥാനവും പഴകുളം സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ടീം മൂന്നാം സ്ഥാനവും നേടി.
മത്സരത്തില്‍ പത്തനാപുരം, പുനലൂര്‍, അടൂര്‍, കൊട്ടാരക്കര, കൊല്ലം താലൂക്കുകളിലെ വിദ്യാലയങ്ങൾ, പള്ളികൾ എന്നിവിടങ്ങളിലെ ഗാന സംഘങ്ങളാണ് പങ്കെടുത്തത്.
കാരള്‍ഗാന മത്സര ഉദ്ഘാടനം പന്ന്യന്‍ രവീന്ദ്രന് നിര്‍വഹിച്ചു. അടൂര്‍ കടമ്പനാട് ഭദ്രാസനം വികാരി ഫാ. ഗ്ലോറി മാത്യു ജോര്‍ജ്, തുമ്പമണ്‍ ഭദ്രാസനം ഡീക്കന്‍ അനു വി. ജോണ്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
കാരള്‍ഗാന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും സമാപന സമ്മേളനത്തില്‍ മെത്രാപ്പോലീത്ത നിര്‍വഹിക്കും.