ഗാന്ധിഭവന് ക്രിസ്മസ് രാവ് പ്രാര്‍ഥനാ സംഗമത്തിന് ഇന്ന് സമാപനം
1491049
Monday, December 30, 2024 6:29 AM IST
പത്തനാപുരം: ക്രിസ്തുദേവന്റെ തിരുപ്പിറവിയെ ഓര്‍മപ്പെടുത്തി ഗാന്ധിഭവനില്‍ 15 മുതല്‍ നടന്നു വരുന്ന പ്രാര്‍ഥനാ സംഗമം ക്രിസ്മസ് രാവ് ഇന്ന് സമാപിക്കും. പ്രാര്‍ഥനാ സംഗമത്തിന്റെ സമാപനം മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിക്കും.
ഫാ. റിബിന് ബേബി, ഫാ. അനു അലക്സ്, ഫാ. കെ.പി. വര്‍ഗീസ്, ഫാ. പി. തോമസ്, ഫാ. ഐപ്പ് നൈനാന്, പിടവൂര്‍ ആശാഭവന് ഡയറക്ടര്‍ റവ. സുനില്‍ ബി. സ്ക്കറിയ, ഫാ. ജസ്റ്റിന് ഏബ്രഹാം, ഫാ. ഗീവര്‍ഗീസ് പള്ളിവാതുക്കല്‍, ഫാ. പ്രിന്‍സ് ഡി. അലക്സാണ്ടര്‍,
ഫാ. സിറില്‍ മാവിനഴികത്ത്, ഫാ. ജോസഫ് ജോര്‍ജ്, ഫാ. സി.പി. ബിജോയ്, ഫാ. ജോസഫ് ശാമുവേല്‍ തറയില്‍, അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ മാനേജര്‍ ഫാ. ബോവസ് മാത്യു തുടങ്ങിയവർ ഓരോ ദിവസവും പ്രാര്‍ഥനാസംഗമം ഉദ്ഘാടനം ചെയ്ത് ക്രിസ്മസ് സന്ദേശം നല്കി.