നഷ്ടത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളെ സർക്കാർ സഹായിക്കണം
1491048
Monday, December 30, 2024 6:29 AM IST
കൊല്ലം: നഷ്ടത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ സർക്കാർ നിർദേശപ്രകാരം വായ്പക്കാർക്ക് നൽകുന്ന പലിശ ഇളവിന്റെ പകുതി സർക്കാർ വഹിക്കണമെന്ന് വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്ക് പൊതുയോഗം ആവശ്യപ്പെട്ടു.
ബാങ്ക് പ്രസിഡന്റ് കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു. സീനിയർ ഭരണസമിതി അംഗം എ.കെ. സലീബി ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാങ്ക് സെക്രട്ടറി ജെ.ഷീന വരവ് ചെലവ് കണക്കും ബജറ്റും അവതരിപ്പിച്ചു.
ഭരണസമിതി അംഗം സെബാസ്റ്റ്യൻ, മോഹനൻ പിള്ള, ജാസ്മിൻ, ഷൈലജ കുമാരി തുടങ്ങിയവർ പ്രസംഗിച്ചു. 66 കോടി രൂപ വരവും ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പൊതുയോഗം പാസാക്കി. അടുത്ത സാമ്പത്തിക വർഷം ബാങ്ക് അഞ്ചുകോടിയുടെ വായ്പകൾ വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു.