സിഡബ്ല്യൂഎ വാർഷികം ആഘോഷിച്ചു
1491047
Monday, December 30, 2024 6:29 AM IST
കൊല്ലം: കാത്തലിക് വെൽഫെയർ അസോസിയേഷൻ (സിഡബ്ല്യുഎ) വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാർഷൻ ഫ്രാങ്ക് അധ്യക്ഷനായിരുന്നു. കാത്തലിക് എഡ്യൂക്കേഷണൽ വെൽഫെയർ ഫണ്ട് ചെയർമാൻ വി.ടി. കുരീപ്പുഴ, മയ്യന്നാട്ട് എ. ജോൺ അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ. ജോസഫ് ആന്റണിക്ക് മയ്യനാട് എ. ജോൺ സാഹ്യത്യപുരസ്കാരവും പ്രത്യേക ജൂറി പുരസ്കാരങ്ങളും വിതരണം ചെയ്തു.
യോഗത്തിൽ മാർഷൽ ഫ്രാങ്കിന്റം അമാവാസി നാളിലെ നുറുങ്ങുവെട്ടം എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊല്ലം ഫാത്തിമ കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധ്യാ കാതറിൻ മൈക്കിൾ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയവരെയും അന്താരാഷ്ട്ര പുരസ്കാരം കരസ്ഥമാക്കിയവരേയും ആദരിച്ചു. സിഡബ്ല്യൂഎ സെക്രട്ടറി ബേസിൽ നെറ്റാർ, ട്രഷറർ അൽഫോൺസ് പെരേര, എക്സിക്യൂട്ടീവ് അംഗം രാജു ആൻസലം, എ. സാലസ്, ട്രഷറർ ഫ്രാൻസിസ് സേവ്യർ, വനിതാ വിഭാഗം ഭാരവാഹികളായ ഡോ. ഷാർലറ്റ് ഡിക്സൻ, ഡോ. ട്രീസ മിരാന്റ, മാർഗരറ്റ് നെൽസൻ എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ രണ്ട് ലക്ഷം രൂപയുടെ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.