യുപി സ്വദേശിനിയ്ക്ക് സ്നേഹ സ്പർശം സൗഹൃദ കൂട്ടായ്മ തുണയായി
1491044
Monday, December 30, 2024 6:20 AM IST
ചവറ: പന്മന ഇടപ്പള്ളികോട്ടയിൽ നിന്ന് കണ്ടെത്തിയ യുപി സ്വദേശിനിക്ക് ബന്ധുക്കളെ കണ്ടെത്തി സ്നേഹ സ്പർശം സൗഹൃദ കൂട്ടായ്മ മാതൃകയായി. ഹിന്ദി ഭാഷ സംസാരിക്കുന്ന കുഷ്നുമ (48 )യുമായി സംസാരിച്ചപ്പോൾ ഉത്തർ പ്രദേശിലെ മൊഹൻപൂർ ബറേലി സ്വദേശിയാണെന്ന് മനസിലായി.
ചവറ പോലീസ് സബ് ഇൻസ്പെക്ടർ അനീഷ്കുമാറുമായി സംസാരിച്ച് രേഖകൾ വാങ്ങി പോലീസ് കോയിവിളയിൽ പ്രവർത്തിക്കുന്ന ബിഷപ് ജെറോം അഭയകേന്ദ്രത്തിലേക്ക് മാറ്റി. സോഷ്യൽ മീഡിയ വഴി ഇവരുടെ വീഡിയോ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട കുടുംബം തിരിച്ചറിഞ്ഞ് സാമൂഹ്യപ്രവർത്തകരായ സിദ്ദിഖ് മംഗലശേരിയേയും, ആന്റണി മരിയാനെയും ബന്ധപ്പെട്ടു.
കുഷ്നുമയും കുടുംബവും ഏഴ് മാസം മുൻപ് തൊഴിൽ അന്വേഷിച്ച് ബംഗ്ലൂരിൽ എത്തിയതായിരുന്നു. കുഷ്നുമയെ കണ്ടെത്താൻ കഴിയാതെ കുടുംബം നാട്ടിലേക്ക് മടങ്ങി. വഴിതെറ്റിയാണ് അവർ ഇടപ്പള്ളി കോട്ടയിൽ എത്തിചേർന്നത്.
സ്നേഹസ്പർശം സൗഹൃദ കൂട്ടായ്മ അംഗങ്ങൾ അറിയിച്ചതനുസരിച്ച് മകൻ ആസിഫ്, സഹോദരൻ ഹഫീജ് എന്നിവർ ബിഷപ് ജറോം അഭയ കേന്ദ്രത്തിൽ എത്തി സാമൂഹ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇവരെ കൈമാറി നാട്ടിലേക്ക് അയച്ചു.