ശിവഗിരി തീർഥാടന പദയാത്രയ്ക്ക് വരവേല്പ് നൽകി
1491038
Monday, December 30, 2024 6:20 AM IST
കൊട്ടിയം: ഗുരുധർമ പ്രചാരണ സഭ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ശിവഗിരി തീർഥാടന പദയാത്രാ സംഘത്തിന് മൈലക്കാട് 16-ാം വാർഡിൽ സ്വീകരണം നൽകി.
ആദിച്ചനല്ലൂർ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൈരളി വായനശാല, ശിവോദയം എൻഎസ്എസ് കരയോഗം എന്നിവിടങ്ങളിൽ വിശ്രമത്തിന് സൗകര്യം ഒരുക്കി. ശിവോദയം എൻഎസ്എസ് കരയോഗം പ്രസിഡന്റ് മോഹൻ ദാസ് ഉണ്ണിത്താൻ, കുടുംബശ്രീ സിഡിഎസ് മെമ്പർ കലജാദേവി, ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം വി. ശ്യാം മോഹൻ,
ആർവൈഎഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സേതു ലക്ഷ്മി, ജിഡിപിഎസ് ചാത്തന്നൂർ ഏരിയ പ്രസിഡന്റ് മഹേശ്വരൻ, പ്രതിഭ ബിജു, സരിത സുനിൽ എന്നിവർ പ്രസംഗിച്ചു.