കെഎസ്ഇബി ജീവനക്കാരന് പോസ്റ്റില്‍നിന്നു വീണുമരിച്ചു
1490890
Sunday, December 29, 2024 11:35 PM IST
ചവറ: കെഇസ്ഇബി ജീവനക്കാരന് ജോലിക്കിടെ വൈദ്യുത തൂണില്‍നിന്നും വീണു മരിച്ചു. ചവറ തെക്കുംഭാഗം വടക്കുംഭാഗത്തു കയ്യാലകെട്ടി ഇറക്കത്ത് കെ.കെ. ജോസഫ് (48) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30- ഓടെ കാഞ്ഞിരവിളമുക്കിനു സമീപത്തെ വൈ ദ്യുത തൂണില്‍നിന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ കൂടെയുള്ളവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണമടയുകയായിരുന്നു. തേവലക്കര ഇലക്ട്രിക് സെക്ഷനിലെ ജീവനക്കാരനായിരുന്നു. ഭാര്യ പരേതയായ പുഷ്പ. മക്കള്‍: ജോമോള്‍, ജോഷ്മ.