മന്മോഹന് സിംഗിന്റെ മരണത്തില്‍ കോണ്‍ഗ്രസ് അനുശോചിച്ചു
1490840
Sunday, December 29, 2024 6:29 AM IST
ചവറ: ചവറ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഡോ.മൻമോഹൻ സിംഗ്അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ഡിസിസി എക്സിക്യൂട്ടിവ് അംഗം ബാബു.ജി. പട്ടത്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കിഷോർ അമ്പിലാക്കര അധ്യക്ഷനായി. സുരേഷ് കുമാർ, ഫസലുദീൻ, ചവറ ഹരീഷ്, ജയചന്ദ്രൻ, ഇ. റഷീദ്, ചവറ മനോഹരൻ, ലളിത തുടങ്ങിയവർ പ്രസംഗിച്ചു.
തേവലക്കര സൗത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം കോയിവിള ഭരണിക്കാവിൽ നടത്തി. മണ്ഡലം പ്രസിഡന്റ് കോയിവിള സൈമൺ അധ്യക്ഷനായി. സിപിഎം ലോക്കൽ സെക്രട്ടറി അനിൽ കുമാർ, ബിജെപി മണ്ഡലം പ്രസിഡന്റ് സജികുട്ടൻ, ഐഎൻടിയൂസി റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ്, ബിന്ദു മോൾ എന്നിവർ പ്രസംഗിച്ചു.
ചവറ വെസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ബ്ലോക്ക് പ്രസിഡന്റ് മെച്ചേഴത്തു ഗിരീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ആർ. ജയപ്രകാശ് അധ്യക്ഷനായി.