രക്തസാക്ഷി അനുസ്മരണം നടത്തി
1490839
Sunday, December 29, 2024 6:29 AM IST
ചവറ: സിപിഎം തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും കെഎസ്കെടിയു വില്ലേജ് സെക്രട്ടറിയുമായിരുന്ന വി. രാജുവിന്റെ എട്ടാമത് രക്തസാക്ഷി അനുസ്മരണം ചവറയിൽ ആചരിച്ചു. ബ്രാഞ്ച് കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് മണക്കാട്ടക്കര ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി എസ്. അനിൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ജി. മുരളീധരൻ, ഏരിയ സെക്രട്ടറി ആർ. രവീന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. മോഹനക്കുട്ടൻ, വി. മധു, ലോക്കൽ സെക്രട്ടറി വി.ഗോവിന്ദ പിളള, ബ്രാഞ്ച് സെക്രട്ടറി ഹാഷിം മണക്കാട്ടക്കര എന്നിവർ പ്രസംഗിച്ചു.