ശിവഗിരി തീർഥാടക പദയാത്രകൾക്ക് സ്വീകരണവും ക്ഷേത്രോത്സവവും
1490838
Sunday, December 29, 2024 6:29 AM IST
പാരിപ്പള്ളി: വേളമാനൂർ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവവും ശിവഗിരി തീർഥാടകർക്ക് ഇടത്താവളത്തിൽ സ്വീകരണവും ഇന്നും നാളെയും. ഇന്ന് വൈകുന്നേരം അഞ്ചിന് സാംസ്കാരിക സമ്മേളനം നടക്കും. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി.എൻ. ശിവദാസൻ അനുസ്മരണം, അവാർഡ് ദാനം എന്നിവ നടത്തും.
എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ കെ. ജയകുമാർ അധ്യക്ഷനായിരിക്കും. ഡോ. സാബു അവാർഡ്ദാനം നിർവഹിക്കും.
പ്രഫ. ജി.പി. സുരേഷ്ബാബു, പി.എം. രാധാകൃഷ്ണൻ, ആർ.ഡി. ലാൽ, കെ. ബിന്ദു, ആർ. ഉദയൻ, അഡ്വ. രാജേഷ് എന്നിവർ പ്രസംഗിക്കും .രാത്രി ഏഴിന് സംസ്കൃതനാടകം വയം ജലജാ.
നാളെ നാഗമ്പടം, പൂത്തോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ശിവഗിരി തീർഥടക പദയാത്രകൾക്ക് സ്വീകരണം നല്കും .
സമൂഹസദ്യയും നടത്തും. വൈകുന്നേരം ഘോഷയാത്ര, ശിങ്കാരിമേളം. രാത്രി ഏഴിന് കെ.ആർ. പ്രസാദും സംഘവും അവതരിപ്പിക്കുന്ന ശാകുന്തളം ഡാൻസ്.