ജലസ്രോതസ് സംരക്ഷണത്തിന് തെരുവ് നാടകവുമായി എന്‍എസ്എസ്
1490837
Sunday, December 29, 2024 6:29 AM IST
അഞ്ചല്‍: ജലത്തിന്റെയും ജലസ്രോതസുകളുടെയും പ്രധാന്യം, മാലിന്യ നിര്‍മാര്‍ജനം എന്നിവയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ വിഎച്ച്എസ്എസിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ തെരുവ് നാടകം അവതരിപ്പിച്ചു.
പുനലൂര്‍ ഉള്‍പ്പടെ വിവിധ പട്ടണങ്ങളില്‍ സംഘം നാടകം അവതരിപ്പിച്ചു. പുനലൂർ നഗരസഭ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാടകത്തോടനുബന്ധിച്ച് കുട്ടികൾ ഫ്ളാഷ് മോബും പദയാത്രയും നടത്തി.
വീടുകളില്‍ വാഴ തൈകള്‍ നടൽ, അരാധനാലയങ്ങൾ സന്ദർശിച്ച് സഹായങ്ങൾ, ഫയർ ആർഡ് സേഫ്റ്റി, റോഡ് സുരക്ഷാ ബോധവത്കരണങ്ങൾ എന്നിവ നടത്തി. പ്രോഗ്രാം ഓഫീസർ അനീഷ, പ്രിൻസിപ്പൽ മിനി, ബിജിലാൽ, എൻഎസ്എസ് വോളണ്ടിയർ ലീഡർമാരായ ശ്രീനന്ദന, മുഹമ്മദ് അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി.