മൻമോഹൻ സിംഗിന് അന്തിമോപചാരം അർപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്
1490836
Sunday, December 29, 2024 6:29 AM IST
കുണ്ടറ: വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രിയാണ് മൻമോഹൻ സിംഗ് എന്ന് കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി.
12 വർഷം മുമ്പ് മൻമോഹൻ സിംഗ് നേതൃത്വം നൽകിയ രണ്ടാം യുപിഎ മന്ത്രിസഭയിൽ കേന്ദ്ര തൊഴിൽ സഹമന്ത്രിയായി ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
ആ കാലയളവിൽ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പ്രവർത്തന മികവുകൊണ്ട് എതിരാളികളുടെ അടക്കം പ്രശംസയും അംഗീകാരവും പിടിച്ചുപറ്റിയതായി അദ്ദേഹം പറഞ്ഞു.
കൊല്ലം: ഡോ. മന്‍മോഹന്‍സിംഗ് സ്വന്തം നിലപാടുകളില്‍ ഉറച്ച് നിന്ന രാഷ്ട്ര നേതാവായിരുന്നു എന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസിസിയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോക സമ്പദ് വ്യവ്യസ്ഥ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കാത്തുസംരക്ഷിച്ചത് മന്മോഹന് സിംഗിന്റെ നയങ്ങളായിരുന്നു. കോണ്‍ഗ്രസിന്റെ മതനിരപേക്ഷ നിലപാട് സംരക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തിയിരുന്നതായും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
യോഗത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷണ, യുഡിഎഫ് ജില്ലാ ചെയര്മാന് കെ.സി. രാജന്, നേതാക്കളായ സി.ആര്. നജീബ്, പി. ജര്‍മിയാസ്, നടുക്കുന്നില്‍ വിജയന്, സൂരജ് രവി, എല്‍.കെ. ശ്രീദേവി, അലക്സ് മാത്യു, ബിന്ദുജയന്‍, കെ. ബേബിസണ്‍, എസ്. വിപിനചന്ദ്രന്‍, എന്‍. ഉണ്ണികൃഷ്ണന്, സുബാഷ് പുളിക്കല്‍,
പള്ളിത്തോപ്പില്‍ ഷിബു, ഷേഖ് പരീദ്, ബി. തൃദീപ് കുമാര്‍, എസ്. ശ്രീകുമാര്‍, ആദിക്കാട് മധു, കായിക്കര നവാബ്, എം.എം. സഞ്ജീവ് കുമാര്‍, കെ.ആര്.വി. സഹജന്, ഡി. ഗീതാകൃഷണന്, പാലത്തറ രാജീവ്, പ്രാക്കുളം സുരേഷ്, എം. നാസര്‍, ഫേബ സുദര്ശനന്, യു. വഹീദ, എസ്.എഫ്. യേശുദാസന്, അബ്ദുല്‍ റഷീദ്, വാര്യത്ത് മോഹന്‍കുമാര്‍, ശാന്തിനി ശുഭദേവന് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയും നടത്തി.