58-ാമത് ഐക്യ ക്രിസ്മസ് ആഘോഷം ഇന്ന്
1490835
Sunday, December 29, 2024 6:24 AM IST
കൊല്ലം: 58 -ാമത് ഐക്യക്രിസ്മസ് ആഘോഷം-2024 കൊല്ലം വൈഎംസിഎയുടേയും വിവിധ ക്രൈസ്തവ സഭകളുടേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 5.30 ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും. ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമൻ അനുഗ്രഹപ്രഭാഷണം നടത്തും.
സിനിമാ സംവിധായകൻ ബ്ളെസി ക്രിസ്മസ് സന്ദേശം നൽകും. വിവിധ ഇടവകകളും സ്ഥാപനങ്ങളും അവതരിപ്പിക്കുന്ന കാരൾ ഗീതങ്ങൾ, സംഘനൃത്തങ്ങൾ എന്നീ പരിപാടികളും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ മിൽട്ടൺ, ഫ്രാൻസിസ് സേവ്യർ, പി.ഒ. സണ്ണി, ഷിബു ജോർജ്, ടി.വി. ജോർജ്, ഡോ. മാത്യു ചെറിയാൻ, ശ്യാം എന്നിവർ പങ്കെടുത്തു.