തൃക്കണ്ണാപുരം സെന്റ് മിൽഡ്രഡ്സ് യുപിഎസ് കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ചു
1490834
Sunday, December 29, 2024 6:24 AM IST
കടയ്ക്കൽ: തൃക്കണ്ണാപുരം സെന്റ് മിൽഡ്രഡ്സ് യുപിഎസിന്റെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിട സമുച്ചയ ഉദ്ഘാടനം പുനലൂർ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വാസ് നിർവഹിച്ചു.
പുനലൂർ രൂപത കോർപ്പറേറ്റ് മാനേജർ റവ. ഡോ. ക്രിസ്റ്റി ജോസഫ് അധ്യക്ഷത വഹിച്ചു. കുമ്മിൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിന്‍ കടയ്ക്കൽ, പഞ്ചായത്തംഗം വത്സ, ഇടവക സെക്രട്ടറി സിറിൾ യേശുദാസ്, സെന്റ് ചാൾസ് കോൺവന്റ് സുപ്പീരിയർ സിസ്റ്റർ ലിസി ജയിംസ്, ഇടവക വിദ്യാഭ്യാസ ശുശ്രൂഷ കോ ഓർഡിനേറ്റർ എസ്. ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ എന്നിവരടക്കം വൻ ജനാവലി പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ, സമ്മാന പദ്ധതി, നറുക്കെടുപ്പ് എന്നിവയും നടന്നു. പിടിഎ പ്രസിഡന്റ് ലിതിൻ വെന്നിയോട്, എംപിടിഎ പ്രസിഡന്റ് ജാസ്ന, സുമിത് സാമുവൽ, സോണി ലോറൻസ്, അധ്യാപകർ, പിടിഎ, എംപിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.