സിപിഎം സംസ്ഥാന സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു
1490833
Sunday, December 29, 2024 6:24 AM IST
കൊല്ലം: ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് ആറു മുതൽ ഒമ്പതുവരെ കൊല്ലത്ത് നടക്കും. മൂന്ന് പതിറ്റാണ്ടിന് ശേഷം കൊല്ലം ആതിഥ്യമരുളുന്ന സംസ്ഥാന സമ്മേളനം ചരിത്രനിയോഗമായി ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിനുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
മഹത്തായ ഉത്തരവാദിത്തത്തിൽ ജില്ലയിലെ പാർട്ടി പ്രവർത്തകരും ബഹുജനങ്ങളും ഒരുമിച്ച് അണിനിരക്കുമെന്ന് അറിയിച്ച് സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട വൻ ജനാവലി കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന സ്വാഗതസംഘത്തിൽ സാന്നിധ്യമറിയിച്ചു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാൽ, ജെ. മേഴ്സിക്കുട്ടി അമ്മ, പി. രാജേന്ദ്രൻ, എസ്. രാജേന്ദ്രൻ, കെ. വരദരാജൻ, സൂസൻ കോടി, എം.എച്ച്. ഷാരിയർ, ചിന്താ ജെറോം,
മുതിർന്ന നേതാവ് പി.കെ.ഗുരുദാസൻ, മേയർ പ്രസന്ന ഏണസ്റ്റ്, എംഎൽഎമാരായ എം. നൗഷാദ്, ഡോ. സുജിത് വിജയൻ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, ഡോ.എസ്.അയൂബ്, ഡോ. മോഹനൻനായർ, ജില്ലാ സെക്രട്ടറി എസ്. സുദേവൻ എന്നിവർ പങ്കെടുത്തു.
നേരത്തെ രണ്ടുതവണ സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആതിഥ്യം വഹിച്ചിട്ടുണ്ട്. ഒമ്പതാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം 1971 ഡിസംബറിൽ കൊല്ലത്താണ് നടന്നത്. കാൽനൂറ്റാണ്ട് കഴിഞ്ഞ് പതിനഞ്ചാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം 1995 ഫെബ്രുവരി 25 മുതൽ 28 വരെ കൊല്ലത്തായിരുന്നു.
30 വർഷങ്ങൾക്കുശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനം വീണ്ടും കൊല്ലത്ത് എത്തുന്നത്. 1971ൽ മധുരയിൽ ചേർന്ന ഒമ്പതാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി കൊല്ലത്ത് സംസ്ഥാന സമ്മേളനം ചേർന്ന ശേഷം 24-ാം പാർട്ടി കോൺഗ്രസ് മധുരയിൽ നടക്കുന്നതിന്റെ ഭാഗമായത് ചരിത്ര നിയോഗമാണ്.
സ്വാഗതസംഘം ഭാരവാഹികൾ
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിനായി 1001 പേരുള്ള ജനറൽ കമ്മിറ്റിയും 101 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. കെ.എൻ. ബാലഗോപാൽ -ചെയർമാൻ, എസ്. സുദേവൻ -സെക്രട്ടറി. രക്ഷാധികാരികൾ: എം.എ. ബേബി, പി.കെ . ഗുരുദാസൻ, കുരീപ്പുഴ ശ്രീകുമാർ, പ്രസന്ന ഏണസ്റ്റ്, ഡോ. പി.കെ. ഗോപൻ.
അക്കോമഡേഷൻ: കെ .വരദരാജൻ -ചെയർമാൻ, എക്സ് ഏണസ്റ്റ് -കൺവീനർ. ട്രാൻസ്പോർട്ടേഷൻ: എം.എച്ച്. ഷാരിയർ ചെയർമാൻ, എച്ച്. ബെയ്സിൽലാൽ -കൺവീനർ. പബ്ലിസിറ്റി കമ്മിറ്റി: പി. രാജേന്ദ്രൻ -ചെയർമാൻ, ബി . തുളസീധരക്കുറുപ്പ് -കൺവീനർ. റിസപ്ഷൻ കമ്മിറ്റി: ചിന്താ ജെറോം -ചെയർമാൻ, വി.കെ. അനിരുദ്ധൻ -കൺവീനർ.
സെമിനാർ കമ്മിറ്റി: ജെ.മേഴ്സിക്കുട്ടിഅമ്മ -ചെയർപേഴ്സൺ, എസ്. ജയമോഹൻ -കൺവീനർ. എക്സിബിഷൻ കമ്മിറ്റി: ജോർജ്മാത്യു -ചെയർമാൻ, എസ്.എൽ. സജികുമാർ - കൺവീനർ. മീഡിയ കമ്മിറ്റി: ആർ.എസ്. ബാബു -ചെയർമാൻ, അഡ്വ. ജി.മുരളീധരൻ -കൺവീനർ. കൾച്ചറൽ കമ്മിറ്റി: എസ്. രാജേന്ദ്രൻ -ചെയർമാൻ, എം. ശിവശങ്കരപ്പിള്ള -കൺവീനർ. വോളണ്ടിയർ കമ്മിറ്റി: കെ.സോമപ്രസാദ് -ചെയർമാൻ, എസ്.ആർ. അരുൺബാബു-കൺവീനർ.
സ്റ്റേജ് ആൻഡ് ചെക്കറേഷൻ: കെ. സേതുമാധവൻ -ചെയർമാൻ, എൻ. സന്തോഷ് -കൺവീനർ.ഫുഡ് കമ്മിറ്റി: എം.നൗഷാദ് എംഎൽഎ -ചെയർമാൻ, ടി. മനോഹരൻ -കൺവീനർ.
പ്രൊസഷൻ കമ്മിറ്റി: സൂസൻകോടി - ചെയർപേഴ്സൺ, പി.എ. ഏബ്രഹാം -കൺവീനർ. സ്പോർട്സ് കമ്മിറ്റി: ഡി. ചന്ദ്രലാൽ -ചെയർമാൻ, ആർ. ബിജു -കൺവീനർ.മെഡിക്കൽ കമ്മിറ്റി: സി. ബാൾഡുവിൻ -ചെയർമാൻ, പി. ഷിബു -കൺവീനർ. ഫൈനാൻസ് കമ്മിറ്റി: കെ. രാജഗോപാൽ കൺവീനർ.