അനുശോചനവും മൗന പ്രാർഥനയും നടത്തി
1490831
Sunday, December 29, 2024 6:24 AM IST
പാരിപ്പള്ളി: മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ പാരിപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന പ്രാർഥനയും അനുശോചന സമ്മേളനവും നടത്തി. ബ്ലോക്ക് മുൻ പ്രസിഡന്റ് ബിജു പാരിപ്പള്ളി അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ആർ.ഡി. ലാൽ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പാരിപ്പള്ളി വിനോദ്, ബ്ലോക്ക് ഭാരവാഹികളായ നിജാബ് മൈലവിള, രവീന്ദ്ര കുറുപ്പ്, റഹീം നെട്ടയം, ബിനു വിജയൻ, ഉഷാരാജൻ, ഷീബ രാജു, ഷിബു കോട്ടയ്ക്കറം,
ബാബു എസ്.പാരിപ്പള്ളി, നൗഷാദ് .എം, മുക്കട മുരളി, സുദേവൻ പള്ളിവിള, പി.ഡി. രാജു, സുധാ കോട്ടയ്ക്കയറം, സുജിത, ആശാ മനോഹർ, പ്രസന്ന, കൊച്ചുമണി എന്നിവർ പ്രസംഗിച്ചു.