ആയൂർ വൈദിക ജില്ലയിൽ ഗ്ലോറിയ കാരൾ മത്സരം നടത്തി
1490828
Sunday, December 29, 2024 6:24 AM IST
ആയൂർ: യേശുവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് ആയൂർ വൈദിക ജില്ല മലങ്കര കാത്തലിക് മദേഴ്സ് ഫോറത്തി (എംസിഎംഎഫ്) ന്റെ ആഭിമുഖ്യത്തിൽ ആയൂർ വൈദിക ജില്ലയിൽ ഉൾപ്പെടുന്ന 21 പള്ളികളിൽ നിന്നുള്ള അമ്മമാർക്കായി കാരൾ മത്സരം, ഗ്ലോറിയ 2024 സംഘടിപ്പിച്ചു. ആയൂർ ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ നടത്തിയ മത്സരം ആയൂർ വൈദിക ജില്ലാ വികാരി ഫാ. ജോൺ അരീക്കൽ ഉദ്ഘാടനം ചെയ്തു.
ആയൂർ വൈദിക ജില്ലാ എംസിഎംഎഫ് ഡയറക്ടർ ഫാ. ക്രിസ്റ്റി ചരുവിള ആമുഖ സന്ദേശം നൽകി. 14 ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ പൊടിയാട്ടുവിള യൂണിറ്റ് ഒന്നാം സ്ഥാനവും, വിളങ്ങറ യൂണിറ്റ് രണ്ടാം സ്ഥാനവും, ഇളമാട് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലയിലെ അമ്മമാർക്കായി വചന വർഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സര സമ്മാനങ്ങളും വിതരണം ചെയ്തു. ഉപന്യാസ രചനാ മത്സരത്തിൽ അഞ്ജന യോഹന്നാൻ ഒന്നാം സ്ഥാനവും ലിജ കലേഷ് രണ്ടാം സ്ഥാനവും ഐസി മാണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫാ. ഡൊമിനിക് സാവിയോ മാമ്മൂട്ടിൽ, ഫാ. എബി ആറ്റുപുരയിൽ, സിസ്റ്റർ ബെറ്റ്സി ഫ്രാൻസിസ് ഡി. എം, ജില്ലാ പ്രസിഡന്റ് സിജി സജി, സെക്രട്ടറി റൂബി സജി, ജില്ലാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.