മൈക്ക് ഉപയോഗം കോടതി ഉത്തരവ് മറി കടക്കാൻ നടപടി വേണമെന്ന് ഇപ്റ്റ
1490827
Sunday, December 29, 2024 6:24 AM IST
കൊല്ലം: ഉത്സവ സ്ഥലങ്ങളിൽ രാത്രി പത്തിന് ശേഷം മൈക്ക് പ്രവർത്തനം നിരോധിച്ച കോടതി ഉത്തരവിനെതിരെ കലാകാരന്മാരെ സഹായിക്കാനായി നടപടി സ്വീകരിക്കണമെന്ന് ഇപ്റ്റ ജില്ലാ ലീഡേഴ്സ് ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുളക്കട സി.കെ. ചന്ദ്രപ്പൻ സ്മാരക ഓഡിറ്റോറിയത്തിൽ ചേർന്ന ദ്വിദിനക്യാമ്പ് ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. മണിലാൽ അധ്യക്ഷത വഹിച്ചു.
ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബാലചന്ദ്രൻ, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ടി.കെ. വിനോദൻ, എം.എം. സചീന്ദ്രന്‍, ആകാശവാണി മുൻ അസി. ഡയറക്ടർ ടി. കെ. മനോജൻ, സംവിധായകൻ വേണു സി.കിഴക്കനേല, നാടക ചലചിത്ര സംവിധായിക മിനി എന്നിവര്‍ പ്രസംഗിച്ചു. കെപിഎസി ലീലയെ ചടങ്ങിൽ അഡ്വ. മണിലാൽ ആദരിച്ചു.ഇപ്റ്റ സംസ്ഥാന ട്രഷറർ അഡ്വ. ആർ. വിജയകുമാർ, സംഘാടക സമിതി കൺവീനർ സുനിൽകുമാർ,
ചെയർമാൻ മാധവൻ നായർ, ക്യാമ്പ് ലീഡർ അഡ്വ. ഷൈൻ, ഡെപ്യൂട്ടി ലീഡർ കല, സിപിഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി, മന്മഥൻ നായർ, ആർ. രമേശൻ, ഇപ്റ്റ സംസ്ഥാന സെക്രട്ടറി ആർ. ജയകുമാർ, മനേക്ഷാ, ജില്ലാ ആക്ടിംഗ് സെക്രട്ടറി എം.പി. ഭൂപേഷ്, വർക്കിംഗ് പ്രസിഡന്റ് പോണാൽ നന്ദകുമാർ എന്നിവര്‍ പങ്കെടുത്തു.
തുടർന്ന് ക്യാമ്പ് അംഗങ്ങളുടെ കലാപരിപാടിയും നടന്നു.