കേരളപുരം മാമ്പുഴയിൽ പ്രതിഷേധ ജ്വാല തെളിച്ചു
1490485
Saturday, December 28, 2024 6:14 AM IST
കുണ്ടറ: ഭരണഘടനാ ശില്പി ബി.ആർ. അംബേദ്കറെ അധിക്ഷേപിച്ചതിനെതിരെ പട്ടികജാതി ക്ഷേമ സമിതി കേരളപുരം വില്ലേജ് കമ്മിറ്റി മാമ്പുഴയിൽ പ്രതിഷേധ ജ്വാല തെളിച്ചു. തുടർന്ന് നടന്ന യോഗം സിപിഎം കുണ്ടറ ഏരിയ സെക്രട്ടറി ആർ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
വില്ലേജ് പ്രസിഡന്റ് കെ. സതീശൻ അധ്യക്ഷത വഹിച്ചു. പികെഎസ് ഏരിയ സെക്രട്ടറി ഡി.ആർ. സജി, ആർ. സുദർശനൻ, എൻ. ദേവദാസ്, ടി. ശശിധരൻ, ജോസ് പ്രകാശ്, വിജയൻ എന്നിവർ പ്രസംഗിച്ചു.