കൊറ്റന്‍കുളങ്ങര സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം മാറ്റിവച്ചു
1490484
Saturday, December 28, 2024 6:14 AM IST
ചവറ: കൊറ്റന്‍കുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സുവര്‍ണ ജുബിലിയോടനുബന്ധിച്ച് 30, 31 തീയതികളില്‍ നടത്താനിരുന്ന ആഘോഷ പരിപാടികള്‍ മാറ്റി വച്ചതായി ചെയര്മാന് ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ, പിടിഎ പ്രസിഡന്റ് ജി. ഉണ്ണിക്കൃഷ്ണന് എന്നിവര്‍ അറിയിച്ചു.
മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തെ തുടര്‍ന്ന് ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി മാറ്റി വച്ചത്. ജനുവരി ആദ്യത്തെ ആഴ്ച മുന്‍ നിശ്ചയിച്ചതു പോലെ പരിപാടികള്‍ നടത്തുമെന്നും ജനറല്‍ കണ്‍വീനര്‍ പ്രിന്‍സിപ്പൽ മായാ ദേവി അറിയിച്ചു.