മഹാകവി പാലാ പുരസ്കാര സമർപ്പണം നാളെ
1490483
Saturday, December 28, 2024 6:14 AM IST
കുണ്ടറ: മഹാകവി പാലാ പുരസ്കാര നേതാവ് ശ്രീജിത്ത് അരിയല്ലൂരിന് കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ പുരസ്കാര സമർപ്പണം നടത്തും. തുടർന്ന് സചിന്തവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
നീലേശ്വരം സദാശിവൻ അധ്യക്ഷത വഹിക്കും. ഡോ. എസ്. മുരളീധരൻ നായർ, ഹെൻറിജോൺ കല്ലട, പട്ടത്താനം സുനിൽ, മുഖത്തല അയ്യപ്പൻ പിള്ള, സചിന്ത മാനേജിംഗ് ഡയറക്ടർ പ്രിൻസ് കല്ലട, കിഷോർ മുളവന, ഷാജി ജി. വെള്ളാപ്പള്ളിൽ,
ബൈജു പുനുക്കന്നൂർ, മാക്സ് പെരേര, പുന്തലത്താഴം ചന്ദ്രബോസ്, വൈശാഖ് പി. സുധാകർ, അലിസ്റ്റർ ജോസ് വിൽസൺ, ശ്രീജിത്ത് അരിയല്ലൂർ എന്നിവർ പ്രസംഗിക്കും.