സുരേഷ് ഇനിഎടത്വ സ്നേഹഭവന്റെ സ്നേഹ തണലിൽ
1490482
Saturday, December 28, 2024 6:14 AM IST
കരുനാഗപ്പള്ളി: ആരോരും സംരക്ഷിക്കാനില്ലാതെ ജോലി ചെയ്ത് ജീവിക്കാൻ കഴിയാതെ അവശനിലയിലായ തൊടിയൂർ അരമത്തുമഠം പുതുമംഗലത്ത് വീട്ടിൽ സുരേഷിനെ ആലപ്പുഴ ജില്ലയിലെ എടത്വ സ്നേഹഭവനിലേക്ക് യാത്രയാക്കി.
ലോട്ടറി കച്ചവടമായിരുന്നു ഉപജീവനമാർഗം. 54 വയസാണ് പ്രായം. ജ്യേഷ്ഠന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം. ജ്യേഷ്ഠൻ രാജേന്ദ്രനും ലോട്ടറി കച്ചവടമാണ് തൊഴിൽ. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബം. ഒരു കൊച്ചു ഷെഡിലാണ് ജ്യേഷ്ഠനും കുടുംബവും താമസം.
അവശനിലയിലായ സുരേഷിനെ സംരക്ഷിക്കാൻ അവർക്കും കഴിയാതെ വന്നതോടെയാണ് സ്നേഹഭവനിൽ ഏല്പിക്കാൻ തീരുമാനിച്ചത്.വാർഡ് മെമ്പറും തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തൊടിയൂർ വിജയൻ, സാമൂഹ്യ പ്രവർത്തകൻ സന്തോഷ് തൊടിയൂർ എന്നിവരുടെ ഇടപെടലിനെ തുടർന്ന് സുരേഷിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.വാർഡിലെ നാട്ടുകാരും സാമൂഹ്യ പ്രവർത്തകരുമായ നിരവധിപേർ സുരേഷിനെ യാത്രയയക്കാൻ എത്തിയിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, സന്തോഷ് തൊടിയൂർ, രമണിഭായി, സുന്ദരേശൻ കടൂരേത്ത്, രമണൻ എലായിൽ, ഷീജ, സുഭാഷ്, ജ്യേഷ്ഠൻ രാജേന്ദ്രൻ, സഹോദരി ശോഭന തുടങ്ങിയവരും സുരേഷിനെ യാത്രയയ്ക്കാൻ എത്തിയിരുന്നു.