സര്‍ക്കാര്‍ ഐടിഐയില്‍ ഫിറ്റര്‍ ട്രേഡിൽ അഭിമുഖം
1490481
Saturday, December 28, 2024 6:12 AM IST
കുളത്തൂപ്പുഴ: സര്‍ക്കാര്‍ ഐടിഐ യില്‍ ഫിറ്റര്‍ ട്രേഡില്‍ ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് എസ് സി വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.
ഇവരുടെ അഭാവത്തില്‍ ജനറല്‍ കാറ്റഗറിയെ പരിഗണിക്കും. യോഗ്യത: മെക്കാനിക്കല്‍ എൻജിനിയറിംഗില്‍ ബിവോക് / ബിരുദവും ഒരു വര്‍ഷ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ മെക്കാനിക്കല്‍ എൻജിനിയറിംഗില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ഫിറ്റര്‍ ട്രേഡിലുള്ള എന്‍ടിസി/ എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ സഹിതം ജനുവരി മൂന്നിന് രാവിലെ 11 ന് ഐടിഐ യില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9995596029, 0475 2912900.