സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍; അപേക്ഷ ക്ഷണിച്ചു
1490479
Saturday, December 28, 2024 6:12 AM IST
കൊല്ലം: സൂക്ഷ്മ ജലസേചന സംവിധാനങ്ങളായ ഡ്രിപ്, സ്പ്രിക്ലര്‍, മൈക്രോ സ്പ്രിക്റ്റര്‍, റെയ്ന്‍ ഗണ്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് അനുവദിച്ചിട്ടുള്ള ചെലവിന്റെ 55 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ച് ഹെക്ടര്‍ കൃഷിക്ക് ആനുകൂല്യം ലഭിക്കും.
അപേക്ഷകന്റെ ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, തന് വര്‍ഷം കരമടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ സഹിതമുള്ള അപേക്ഷ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 8606069173, 9567748516.