കൊ​ല്ലം: രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ പ്രാ​ധാ​ന​പ്പെ​ട്ട നി​യ​മ നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ന്ന​ത് മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ കാ​ല​ത്താ​ണെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

വി​വ​രാ​വ​കാ​ശ നി​യ​മം, തൊ​ഴി​ൽ അ​വ​കാ​ശ നി​യ​മം, ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം, വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം, വ​നാ​വ​കാ​ശ നി​യ​മം തു​ട​ങ്ങി​യ സു​പ്ര​ധാ​ന നി​യ​മ​നി​ര്‍​മാ​ണ​ത്തി​ന് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി.

റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍, ധ​ന​കാ​ര്യ മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ല്‍ മ​ന്‍​മോ​ഹ​ന്‍ സിം​ഗ് കൊ​ണ്ട് വ​ന്ന സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടെ മു​ന്നോ​ട്ടു​ള​ള കു​തി​പ്പി​ന് ആ​ധാ​രം. സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക് ക്ഷേ​മ​വും അ​ഭി​വൃ​ദ്ധി​യും ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ല്‍ മ​ന്‍​മോ​ഹ​ന്‍ സിം​ഗ് ന​ട​ത്തി​യ നി​സ്വാ​ര്‍​ഥ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ച​രി​ത്രം തി​രി​ച്ച​റി​ഞ്ഞു.

ഇ​ന്ത്യ​ന്‍ ജ​ന​ത​യ്ക്കും ഇ​ന്ത്യാ മു​ന്ന​ണി​യ്ക്കും ക​ന​ത്ത ന​ഷ്ട​മാ​ണ് മ​ന്‍​മോ​ഹ​ന്‍​സ​സിം​ഗി​ന്‍റെ വേ​ര്‍​പാ​ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.