ഭാര്യാ പിതാവിനെ കൊലപ്പെടുത്താൻ ശ്രമം: തെളിവെടുപ്പ് നടത്തി
1490477
Saturday, December 28, 2024 6:12 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായ ഭാര്യാ പിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കുളത്തൂപ്പുഴ പോലീസ് തെളിവെടുപ്പ് നടത്തി. 18 ന് കുളത്തൂപ്പുഴ വലിയേല സജിന മൻസിൽ അഷ്റഫിനെയാണ് പച്ചക്കട സാംനഗർ വനപാതയിൽമരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിനുശേഷം പ്രതിയായ മടത്തറ മേലേ മുക്ക് ബ്ലോക്ക് നമ്പർ 106 ൽ ഷജീർ പോലീസിൽ കീഴടങ്ങുകയായിരുന്നു.
തുടർന്ന് കുളത്തുപ്പുഴ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. റിമാൻഡിലായിരുന്ന പ്രതിയെ ആണ് കഴിഞ്ഞദിവസം കുളത്തൂപ്പുഴ പോലീസ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ എത്തിച്ചതോടെ നാട്ടുകാർ രോഷാകുലരാകുകയും കൈയേറ്റം ചെയ്യുവാൻ ശ്രമിക്കുകയും ചെയ്തു.
കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി. അനീഷ്, എസ്.ഐ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.