സിഇസിഎഫ് സംയുക്ത ക്രിസ്മസ് റാലിയും സംഗമവും നടത്തി
1490475
Saturday, December 28, 2024 6:12 AM IST
ചാത്തന്നൂർ: ചാത്തന്നൂർ മേഖലയിലെ 14 വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത സംഘടനയായ ചാത്തന്നൂർ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ (സിഇസിഎഫ്) നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് റാലിയും സംഗമവും നടത്തി. ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമാ ദേവാലയത്തിൽ നിന്ന് ആരംഭിച്ച റാലി ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സമാപിച്ചു.
ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോ. ഐസക് മാർ പീലക്സിനോസ് സന്ദേശം നൽകി. റവ. ജേക്കബ്പണിക്കർ അധ്യക്ഷത വഹിച്ചു.
ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ, റവ. എൻ.എ. തോമസ്, മനോഷ് റോബർട്ട്, റവ. ജോൺസൺ ഫിലിപ്പ്, റവ. സാമുവൽ പഴവൂർ പടിക്കൽ എന്നിവർ പ്രസംഗിച്ചു. ധനസാഹായ വിതരണം, കലാപരിപാടികൾ തുടങ്ങിയവയും നടന്നു.