മലങ്കര കത്തോലിക്കാസഭ സൺഡേ സ്കൂൾ ജില്ലാതല ക്രിസ്മസ് റാലി നാളെ
1490474
Saturday, December 28, 2024 6:12 AM IST
കൊട്ടാരക്കര: മലങ്കര കത്തോലിക്കാ സഭ കൊട്ടാരക്കര വൈദിക ജില്ലാ സൺഡേ സ്കൂളിന്റെ അഭ്യമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷവും റാലിയും നാളെ ഉച്ചകഴിഞ്ഞ് 2.30 ന് വടകോട് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കും.
പള്ളിയങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന വർണശബളമായ റാലി ജില്ലാ വികാരി ഗീവർഗീസ് നെടിയത്ത് റമ്പാൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇരുവേലിക്കൽ, കുരിയാനമുകൾ ഓർത്തഡോക്സ് കുരിശടിയിൽ എത്തി തിരികെ വടകോട് പള്ളിയിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന സമ്മേളനം ജയിംസ് പാറവിള കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും.
വൈഎംസിഎ അഖിലേന്ത്യാ മുൻ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി ക്രിസ്മസ് സന്ദേശം നൽകും. ജില്ലാ ഡയറക്ടർ ഫാ. ജോഷ്വാ പാറയിൽഅധ്യക്ഷത വഹിക്കും. സിസ്റ്റർ. ലിജിയ എസ്ഐസി, വൈദിക ജില്ലാ സെക്രട്ടറി ജി. തോമസ് കുട്ടി വില്ലൂർ, കേന്ദ്ര സമിതി അംഗം ജേക്കബ് ജോൺ കല്ലുമൂട്ടിൽ, ഭാരവാഹികളായ ലാലി ചാക്കോ കരിക്കം, മോഹൻ അലക്സ് മേടയിൽ, ദീപ പനവേലി, മോനച്ചൻ പുലമൺ, ആലീസ് പാണ്ടിതിട്ട തുടങ്ങിയവർ നേതൃത്വം നൽകും.
വൈദിക ജില്ലയിലെ 28 ഇടവകകളിൽ നിന്നുള്ള സൺഡേ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കാരൾ സർവീസ്, കലാപരിപാടികൾ എന്നിവ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.