നാടകപ്രവർത്തകരുടെ സംഗമം നടത്തി
1540368
Monday, April 7, 2025 1:06 AM IST
കാഞ്ഞങ്ങാട്: നാടക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുതിർന്ന നാടക പ്രവർത്തകരുടെ സംഗമം സംഘടിപ്പിച്ചു. ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ജയൻ വെള്ളിക്കോത്ത് അധ്യക്ഷനായി.
ഭാരത് ഭവന്റെ നെടുമുടി വേണു അവാർഡ് ജേതാവ് ഉദിനൂർ ബാലഗോപാലൻ, വാസു ചോറോട് പുരസ്കാര ജേതാവ് വി.ശശി എന്നിവരെ ആദരിച്ചു. ബാബു അന്നൂർ, നാടക് കണ്ണൂർ ജില്ലാ സെക്രട്ടറി പ്രകാശൻ ചെങ്ങൽ, നന്ദകുമാർ മാണിയാട്ട്, എ.മാധവൻ, ലക്ഷ്മി പുത്തിലോട്ട്, റഫീക്ക് മണിയങ്ങാനം, വിജയൻ കാടകം എന്നിവർ പ്രസംഗിച്ചു.