എന്റെ കേരളം പ്രദര്‍ശന വിപണന മേള: പോസ്റ്ററും റീൽസും പുറത്തിറക്കി
1540191
Sunday, April 6, 2025 6:55 AM IST
കാസർഗോഡ്: രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കാലിക്കടവിൽ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പോസ്റ്റര്‍ പ്രകാശനം കാസര്‍ഗോഡ് നഗരസഭാ ടൗണ്‍ ഹാളില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് നിർവഹിച്ചു.
മേളയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ റീല്‍സിന്റെ പ്രകാശനവും ചീഫ് സെക്രട്ടറി നിർവഹിച്ചു. ഇ.ചന്ദ്രശേഖരന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കളക്ടര്‍ കെ.ഇമ്പശേഖര്‍, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടർ ജി.സുധാകരന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് എന്നിവർ സംബന്ധിച്ചു. 21 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.