ഹെഡ്മാസ്റ്റേഴ്സ് ഫോറം കാസര്‍ഗോഡ് ഉപജില്ല
1541005
Wednesday, April 9, 2025 1:50 AM IST
കാസര്‍ഗോഡ്: സര്‍വീസില്‍ നിന്നു വിരമിക്കുന്ന കാസര്‍ഗോഡ് ഉപജില്ലയിലെ മുഖ്യാധ്യാപകര്ക്ക് ഹെഡ്മാസ്റ്റേഴ്സ് ഫോറം യാത്രയയപ്പ് സംഗമം നടത്തി. കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മധുസൂദനന് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന് ബര്‍ണാഡ് മൊന്തേരോ അധ്യക്ഷത വഹിച്ചു.
ഡിപിസി ബിജുരാജ്, ഡിഇഒ വി. ദിനേഷ, ഡിപിഒ പ്രകാശന്, രഞ്ജിത്, വിനോദ്കുമാര്‍ പെരുമ്പള, രാഘവന് തെക്കില്‍, പി.ടി. ബെന്നി, സുനില്‍ പള്ളം, ഗഫൂര്‍ ദേളി എന്നിവര്‍ പ്രസംഗിച്ചു. പി.വി. ഗണേശന്, സി. ഹരിദാസന്, കെ.ഐ. ശ്രീവത്സന്‍, ടി.എം. രാജേഷ്, എം. ബാബു, വി. മധുസൂദനന്, കെ. അജിത, ജേസമ്മ ജോസഫ്, എന്‍.എ. ചന്ദ്രപട്ടാളി, അനസൂയ, അനിത എം. നായര്‍, പി. രമാദേവി, കെ.എസ്. സന്ധ്യാലക്ഷ്മി, എന്‍. രജിത എന്നിവര്‍ യാത്രയയപ്പ് ഏറ്റുവാങ്ങി.