കാർഷിക കോളജ് വിദ്യാർഥികൾ കൊയ്ത്തുത്സവം നടത്തി
1540358
Monday, April 7, 2025 1:06 AM IST
ചെറുവത്തൂർ: പടന്നക്കാട് കാർഷിക കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥികളുടെ പ്രവൃത്തിപരിചയ പരിപാടിയുടെ ഭാഗമായി ചെറുവത്തൂർ തിമിരി പാടശേഖരത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ രാജേന്ദ്രൻ പയ്യാടക്കത്ത്, കാർഷിക കോളജ് ഡീൻ ഡോ.ടി.സജിതാറാണി, മുൻ ഡീൻ ഡോ.എം.ഗോവിന്ദൻ, അധ്യാപകരായ ഡോ.വി.എസ്.ജിൻസി, ഡോ.ഗായത്രി കാർത്തികേയൻ എന്നിവരും കർഷകരും വിദ്യാർഥികളോടൊപ്പം കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.