നേതൃത്വശക്തീകരണ സംഗമം നടത്തി
1540660
Tuesday, April 8, 2025 12:55 AM IST
വെള്ളരിക്കുണ്ട്:തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് ഫൊറോനയിലെ 10 ഇടവകകളിൽ നിന്നുമുള്ള തെരഞ്ഞടുക്കപ്പെട്ട ഭാരവാഹികൾക്കായി നേതൃത്വശക്തീകരണ സംഗമം നടത്തപ്പെട്ടു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഫൊറോനയിലെ വൈദികരോടൊപ്പം സംഗമം ഉദ്ഘാടനം ചെയ്തു.
ഫാ.സുബിൻ റാത്തപ്പള്ളിൽ ക്ലാസെടുത്തു. അവലോകനവും ചർച്ചകളും നടത്തി. ഫൊറോന വികാരി റവ.ഡോ.ജോൺസൺ അന്ത്യാംകുളം സ്വാഗതവും ജോഷ്ജോ ഒഴുകയിൽ നന്ദിയും പറഞ്ഞു. വിവിധ ഇടവകകളിലെ വികാരിമാരും സന്യസ്തരുമടക്കം 300ഓളം പേർ സംഗമത്തിൽ പങ്കെടുത്തു.