യാത്രയയപ്പു നൽകി
1541003
Wednesday, April 9, 2025 1:50 AM IST
കെപിഎസ്ടിഎ റവന്യു ജില്ലാ കമ്മിറ്റി
കാഞ്ഞങ്ങാട്: വിരമിക്കുന്ന അധ്യാപകരുടെ അനുഭവസമ്പത്ത് രാഷ്ട്രസേവനത്തിനും സമൂഹ പുനര്‍നിര്‍മിതിക്കുമായി പ്രയോജനപ്പെടുത്തണമെന്നും ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ച സാഹചര്യത്തില്‍ ജീവനക്കാരുടെ സേവനകാലം വര്‍ധിപ്പിക്കുന്നത് ഗൗരവമായി പരിഗണിക്കേണ്ട കാലം അതിക്രമിച്ചെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി. കെപിഎസ്ടിഎ റവന്യു ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടത്തിയ ജില്ലാ, സംസ്ഥാന നേതാക്കളായി വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡന്റ് ജി.കെ. ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. റവന്യു ജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ല സെക്രട്ടറി കെ. ഗോപാലകൃഷ്ണന്, ട്രഷറര്‍ ശ്രീജ പേറയില്‍, പി. ശശിധരന്, പ്രശാന്ത് കാനത്തൂര്‍, അലോഷ്യസ് ജോര്‍ജ്, ജോമി ടി. ജോസ്, സ്വപ്ന ജോര്‍ജ്, എം.കെ. പ്രിയ, വി.കെ. പ്രഭാവതി, പി. ജലജാക്ഷി, സി.എം. വര്‍ഗീസ്, ടി. രാജേഷ്കുമാര്‍, പി.കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു.
വിരമിക്കുന്ന അധ്യാപകരായ കെ. രമേശന്, കെ. അനില്‍കുമാര്‍, കെ.വി. വാസുദേവന്‍ നമ്പൂതിരി, അശോകന് കോടോത്ത്, യൂസഫ് കൊട്യാടി, കെ. രാജീവന്, പി. ചന്ദ്രമതി, പി.എസ്. സന്തോഷ്കുമാര്‍, കെ.ഐ. ശ്രീവത്സന്‍ എന്നിവര്‍ക്ക് സംസ്ഥാന സെക്രട്ടറി പി.പി. ഹരിലാല്‍ ഉപഹാരം നല്കി.