പാലാവയലിൽ എമ്മാവൂസ് നേതൃസംഗമം നടന്നു
1540189
Sunday, April 6, 2025 6:55 AM IST
പാലാവയൽ: തലശേരി അതിരൂപത സമുദായ ശാക്തീകരണത്തിന്റെ ഭാഗമായി വിവിധ ഇടവക ഭാരവാഹികളുടെയും കൂടുംബ കൂട്ടായ്മ, ഭക്തസംഘടന ഭാരവാഹികളുടെയും കോ-ഓർഡിനേറ്റർമാരുടെയും നേതൃസംഗമം ‘എമ്മാവൂസ് ’ പാലാവയലിൽ വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു.
തോമാപുരം ഫൊറോന വികാരി റവ.ഡോ. മാണി മേൽവട്ടം അധ്യക്ഷത വഹിച്ചു. പാലാവയൽ പള്ളി വികാരി ഫാ. ജോസ് മാണിക്കത്താഴെ, ഫാ. ജോസഫ് റാത്തപ്പള്ളിൽ, ടോമിച്ചൻ വട്ടോത്ത് എന്നിവർ പ്രസംഗിച്ചു. പാലാവയൽ, ചാവറഗിരി, തയ്യേനി, കാവുന്തല, കണ്ണിവയൽ, വരക്കാട് ഇടവകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു.