"എറൈസ്' വേനൽക്കാല ഏകദിന സെമിനാർ നടത്തി
1541006
Wednesday, April 9, 2025 1:50 AM IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ മാലോം, വെള്ളരിക്കുണ്ട് മേഖലകളിലെ കുട്ടികൾക്കായി നടത്തിയ എറൈസ് വേനൽക്കാല ഏകദിന സെമിനാർ വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ. ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോൺസൺ ചെത്തിപ്പുഴ അധ്യക്ഷത വഹിച്ചു.
ചെമ്പന്തൊട്ടി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. മുഖ്യാധ്യാപകൻ ആന്റോ ചുങ്കത്ത് അടിസ്ഥാന ഗണിതത്തെക്കുറിച്ച് ക്ലാസെടുത്തു. ആന്റണി തുരുത്തിപ്പള്ളി, സുജ പോൾ തെക്കുംചേരിക്കുന്നേൽ, ജിൻസി പോളച്ചിറയിൽ, ബഞ്ചമിൻ ചൂരപ്പുഴയിൽ, ഷോണ മൊട്ടയാനേൽ, ത്രേസ്യാമ്മ മാടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.