സെന്റ് സാവിയോ സ്കൂളിൽ സ്പോർട്സ് ക്യാമ്പ് ആരംഭിച്ചു
1541002
Wednesday, April 9, 2025 1:50 AM IST
മാലോം: കുട്ടികളുടെ മാനസിക-ബൗദ്ധിക-ആരോഗ്യക്ഷമത വർധിപ്പിക്കുന്നതിനും കായിക നൈപുണ്യം പരിപോഷിപ്പിക്കുന്നതിനുമായി വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവധിക്കാല സ്പോർട്സ് ക്യാമ്പ് ആരംഭിച്ചു. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ടി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
മാലോം സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജോസഫ് തൈക്കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ ടീന എസ്എബിഎസ് സ്വാഗതവും ജോസ് പ്രകാശ് നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അലോൺസ് എസ്എബിഎസ്, കായികാധ്യാപിക കെ. ദീപ എന്നിവർ നേതൃത്വം നൽകി.