ദുബായിൽ കുഴഞ്ഞുവീണ നടുവിൽ സ്വദേശി മരിച്ചു
1540333
Monday, April 7, 2025 12:06 AM IST
നടുവിൽ: ദുബായിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന നടുവിൽ സ്വദേശി മരിച്ചു. ആട്ടുകുളത്തെ അരയിൽ വീട്ടിൽ മിഥുൻരാജ് (35) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ജോലി സ്ഥലത്ത് രക്തസമ്മർദത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണു മരിച്ചത്. പരേതനായ രാജൻ-ലളിത ദന്പതികളുടെ മകനാണ്. ഭാര്യ: റിയ. സഹോദരി: മിന്നു.