പട്ടികവിഭാഗം സ്കൂൾകുട്ടികൾക്ക് മേശയും കസേരയും നല്കി
1540359
Monday, April 7, 2025 1:06 AM IST
കണ്ണിവയൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവിഭാഗങ്ങളിൽപ്പെട്ട സ്കൂൾ കുട്ടികൾക്ക് മേശയും കസേരയും വിതരണം ചെയ്തു. ഹൈസ്കൂൾ, പ്ലസ്ടു ക്ലാസുകളിലായി പഠിക്കുന്ന 60 വിദ്യാർഥികൾക്കാണ് ആണ് മേശയും കസേരയും വിതരണം ചെയ്തത്. ഉന്നതപഠനം നടത്തുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നേരത്തേ സ്കോളർഷിപ്പും ലാപ്ടോപ്പുകളും വിതരണം ചെയ്തിരുന്നു.
കണ്ണിവയൽ ഗവ. യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി വിതരണോദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ ജോബി തോമസ് പദ്ധതി വിശദീകരണം നടത്തി.