മാലിന്യമുക്തമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്
1540662
Tuesday, April 8, 2025 12:55 AM IST
പിലിക്കോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം പ്രസിഡന്റ് മാധവൻ മണിയറ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി അധ്യക്ഷത വഹിച്ചു. പി.ആർ.മിനിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.പ്രസന്നകുമാരി, പി.വി.മുഹമ്മദ് അസ്ലം, വി.കെ.ബാവ, എ.ജി.അജിത് കുമാർ, സി.വി.പ്രമീള, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എം.സുമേഷ്, കെ.അനിൽ കുമാർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി.വി.ദേവരാജൻ, കുടുംബശ്രീ കോഓർഡിനേറ്റർ യു.ജ്യോതിഷ്, എന്നിവർ ബ്ലോക്ക് ഡവലപ്മെമെന്റ് ഓഫീസർ ടി. രാഗേഷ്, ബ്ലോക്ക് അംഗം ടി.എസ്.നജീബ് എന്നിവർ പ്രസംഗിച്ചു.