കായ്ക്കാറായ തെങ്ങിന്‍തൈകൾ കുത്തിത്തുരന്ന് കാട്ടുപന്നികള്‍
1541000
Wednesday, April 9, 2025 1:50 AM IST
ബിരിക്കുളം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കാളിയാനത്ത് കായ്ക്കാറായ തെങ്ങിന്‍തൈകൾ കുത്തിത്തുരന്ന് കാട്ടുപന്നികള്‍. കാളിയാനത്തെ പി. ബാലഗോപാലന്റെ പറമ്പിലെ പൂര്‍ണ വളര്‍ച്ചയെത്തിയ രണ്ടു തെങ്ങിന്‍തൈകളുടെ തടിയാണ് കുത്തിത്തുരന്നത്. ഇതോടെ രണ്ട് തൈകളും ഉണങ്ങി നശിച്ചു. കരിയാംകൊടൽ, ചെന്നക്കോട് ഭാഗങ്ങളിലും കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യം രൂക്ഷമാണ്.