ബേക്കലില്‍ ഇനി ഹൈലെവല്‍ ഡിന്നര്‍!
1540366
Monday, April 7, 2025 1:06 AM IST
ബേക്കല്‍: ബേക്കല്‍ കോട്ടയുടെയും അറബിക്കടലിന്റെ സൗന്ദര്യം നുകര്‍ന്നുകൊണ്ട് ഭക്ഷണം ആസ്വദിക്കാന്‍ ആകാശത്തൊരു സായാഹ്ന ഭക്ഷണശാല. ബേക്കല്‍ ബീച്ച് പാര്‍ക്കിലാണ് 150 അടി ഉയരത്തില്‍ കേരളത്തില്‍ ആദ്യത്തെ സ്കൈ ഡൈനിംഗ് ആരംഭിച്ചിട്ടുള്ളത്. 500 രൂപയാണ് ഒരാള്‍ക്ക് ചെലവാകുക. ഭക്ഷണം വേണ്ടെങ്കില്‍ ഇവിടെ 20 മിനുറ്റ് ചെലവഴിക്കാവുന്നതാണ്. ഭക്ഷണം ആവശ്യമുള്ളവര്‍ അതിന്റെ ചാര്‍ജ് നല്‍കണം.
ക്രെയിന്‍ ഉപയോഗിച്ച് ആകാശത്തേക്ക് ഉയര്‍ത്തി നിര്‍ത്തിയ പ്ലാറ്റ്ഫോമില്‍ 12 സീറ്റുകളാണുള്ളത്. പ്ലാറ്റ്ഫോമിന്റെ നടുവില്‍ സെര്‍വിംഗ് പോയിന്റ്് ഉണ്ടാവും.
ഗാര്‍ഡ് അടക്കം രണ്ടു ജീവനക്കാര്‍ സുരക്ഷാ ചുമതലയ്ക്കും ഭക്ഷണം വിളമ്പാനുമുണ്ടാവും. . ഇന്ത്യയില്‍ മംഗളുരുവിനു സമീപം പനമ്പൂര്‍ ബീച്ചിലും ബംഗളുരുവിലുമാണ് സ്കൈ ഡൈനിംഗ് നിലവിലുള്ളത്.