മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
1540663
Tuesday, April 8, 2025 12:55 AM IST
കാഞ്ഞങ്ങാട്: കേന്ദ്ര കമ്പനിക്കാര്യ മന്ത്രാലയം മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയിട്ടും പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിന് പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നത് അഭികാമ്യമല്ലെന്ന് യുഡിഎഫ് അഭിപ്രായപ്പെട്ടു.
കെപിസിസി സെക്രട്ടറി എം.അസിനാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. എന്‍.എ.ഖാലിദ്, എം.കെ.റഷീദ്, മുഹമ്മദ്കുഞ്ഞി, ബദറുദീന്‍, ബഷീര്‍ ആറങ്ങാടി, എം.കുഞ്ഞികൃഷ്ണന്, എം.എം.നാരായണന്, പ്രമോദ് കെ.റാം, കെ.രാജു, ഒ.വി.രതീഷ്, മണിയന്, കെ.ഭാസ്കരന്, പ്രവീണ്‍ തോയമ്മല്‍ എന്നിവര്‍ സംസാരിച്ചു.