ജില്ലാതലത്തിൽ മാലിന്യമുക്ത പ്രഖ്യാപനം നടത്തി
1540209
Sunday, April 6, 2025 6:59 AM IST
കാസർഗോഡ്: മാലിന്യമുക്തം നവകേരളം ജനകീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനം നഗരസഭാ ടൗണ്‍ ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി നിര്‍വഹിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ചടങ്ങില്‍ മുഖ്യാതിഥിയായി.
മാലിന്യം കൈകാര്യം ചെയ്യുന്ന രീതി എത്രത്തോളം മെച്ചപ്പെട്ടതാണെന്നത് ഒരു നാടിന്റെ അഭിവൃദ്ധിയുടെ ലക്ഷണമാണെന്ന് അവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ എന്‍.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്, കളക്ടര്‍ കെ.ഇമ്പശേഖര്‍, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ജി.സുധാകരന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍.സരിത, അംഗങ്ങളായ സി.ജെ.സജിത്ത്, ജാസ്മിന് കബീര്‍, ശൈലജ ഭട്ട്, കാസര്‍ഗോഡ് നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.മണികണ്ഠന്, സി.എ.സൈമ, പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, ടി.കെ.രവി, എ.പി.ഉഷ, ഖാദര്‍ ബദരിയ, നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓർഡിനേറ്റര്‍ കെ.ബാലകൃഷ്ണന്, ശുചിത്വ മിഷന് ജില്ലാ കോ-ഓർഡിനേറ്റര്‍ പി.ജയന് എന്നിവര്‍ പങ്കെടുത്തു.