കല്ലുമ്മക്ക ഫുഡ് ബിനാലെ ആരംഭിച്ചു
1540188
Sunday, April 6, 2025 6:55 AM IST
ബേക്കല്‍: കല്ലുമ്മക്ക ഫുഡ് ബിനാലെയ്ക്ക് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ തുടക്കമായി. ബേക്കല്‍ എഎസ്പി ഡോ.ഒ.അപര്‍ണ ഉദ്ഘാടനം ചെയ്തു. ബിആര്‍ഡിസി മാനേജര്‍ പ്രസാദ്, ബേക്കല്‍ ബീച്ച് പാര്‍ക്ക് ഡയറക്ടര്‍ അനസ് മുസ്തഫ, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി ചെയര്മാന് സൈഫുദ്ദീന് കളനാട്, ബീച്ച് പാര്‍ക്ക് മനേജര്‍ ഷീബ എന്നിവര്‍ പ്രസംഗിച്ചു.
കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, അട്ടപ്പാടി, എറണാകുളം, കൊല്ലം കുടുംബശ്രീകളുടെ വൈവിധ്യപൂര്‍ണമായ വിഭവങ്ങളും രാജസ്ഥാനി വിഭവങ്ങളും എന്നിവ സ്റ്റാളുകളിലുണ്ടാവും. വൈകുന്നേരം നാലു മുതല്‍ രാത്രി 11 വരെ നീണ്ടുനില്‍ക്കുന്ന മേള 20നു സമാപിക്കും.