കഞ്ചാവ് കടത്ത്: പ്രതിക്ക് തടവും പിഴയും
1540193
Sunday, April 6, 2025 6:55 AM IST
കാസര്‍ഗോഡ്: സ്കൂട്ടറില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് ഒരുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. കോഴിക്കോട് താമരശേരി സ്വദേശി പി.മാനവിനെയാണ് (24) കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് കെ.പ്രിയ ശിക്ഷിച്ചത്.
2020 ജൂലൈ 10നു പുലര്‍ച്ചെ 5.30നു കോട്ടിക്കുളത്ത് നടത്തിയ വാഹനപരിശോധനയിലാണ് രജിസ്ട്രേഷന് നമ്പര്‍ പതിക്കാത്ത സ്കൂട്ടറില്‍ രണ്ടുകിലോ കഞ്ചാവുമായി മാനവിനെ ബേക്കല്‍ പോലീസ് പിടികൂടിയത്. കേസിലെ രണ്ടാംപ്രതി ഫസലുദ്ദീന്‍ തങ്ങള്‍ ഒളിവിലാണ്.